കാസര്‍കോട്: കാല്‍ നൂറ്റാണ്ടിന്റെ കര്‍മ്മ ധന്യതയുമായി 25-ലേക്ക് കടക്കുന്ന പുത്തിഗെയിലെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ സമാപന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക്കിനും തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മുജമ്മഅ് നേതൃത്വത്തില്‍ എട്ടിക്കുളം താജുല്‍ ഉലമാ മഖാം സിയാറത്ത് നടന്നു.

പിന്നീട് സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പൊസോട്ട് തങ്ങള്‍ മഖാം, ഇച്ചിലങ്കോട് മഖാം എന്നിവിടങ്ങളിലും സിയാറത്ത് നടന്നു. രാവിലെ 9 മണിക്ക് മുട്ടം സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തിയത്തോടെയാണ് പരിപാടിക്ക് തുടക്കമായത്.

പിന്നീട് നടന്ന വിവിധ പരിപാടികളില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എണ്‍മൂര്‍, സയ്യിദ് ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല , സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ മതപ്രഭാഷണ രംഗത്തെ പ്രമുഖരെ കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പ്രമുഖ വ്യക്തികളും പങ്കെടുക്കും.