
ആസാദ് നഗർ : ഏപ്രിൽ 28 നടക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന്‍റെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് 7 വാർഡ് കമ്മിറ്റി വെളിച്ചം പദ്ധതിക്ക് തുടക്കമിട്ടു ,ആദ്യ ഘട്ടം 10 ലൈറ്റുകളാണ് സ്ഥാപിക്കുന്നത് ,ആസാദ് നഗറിൽ വെച്ച് നടന്ന പരിവാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. എം മുനീർ ഹാജി ലൈറ്റുകൾ വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളെ ഏല്പിച്ച് ഉത്ഘാടനം ചെയ്തു.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ ,പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ. എ അബ്‌ദുള്ള കുഞ്ഞി ,യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സലീം അക്കര ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് കമ്പാർ ,വാർഡ് ലീഗ് നേതാക്കളായ എ. പി ശംസുദ്ധീൻ ,മുജീബ് ലിബാസ് ,ജാഫർ ഖുദ്റത് ,അൽത്താഫ് ആസാദ് ,ഷൌക്കത്ത് ,യാക്കൂബ് ,അബൂത്ത,കരീം ഇ കെ ,തുടങ്ങിയവർ സംബന്ധിച്ചു.
