മുസ്ലിം ലീഗ് നേതാവ് കോട്ടൂർ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലിം ലീഗ് നേതാവ് കോട്ടൂർ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ചെർക്കള/ കാസര്‍കോട്: മുസ്ലിം ലീഗ് ചെർക്കള ടൗൺ വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനും പഴയകാല വ്യാപാരിയും കർഷകനുമായിരുന്ന ചെർക്കളയിലെ കോട്ടൂർ മുഹമ്മദ് കുഞ്ഞി ഹാജി (85) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു പുരുഷായുസ്സ് കാലം പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന കോട്ടൂർ മുഹമ്മദ് കുഞ്ഞി ചെർക്കളയിൽ മുസ്ലിംലീഗ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിസ്സീമമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു .

പരേതരായ കോട്ടൂർ അബൂബക്കറിന്‍റെയും ദൈനബിയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. ചെർക്കളയിലെ പ്രിയ മൈക്സ് ഉടമ അബ്ദുല്ലക്കുഞ്ഞി കോട്ടൂർ, സിദ്ദിഖ് കോട്ടൂർ, ബഷീർ, മുനീർ, സുബൈർ , റഷീദ് , ഫരീദ , അനീസ എന്നിവർ മക്കളും സക്കീർ ഖത്തർ, മുനീർ ഷാർജ, ബീഫാത്തിമ, ഷംല, സെറീന, ഷാസിയ , ശബ്ന , സഫീറ എന്നിവർ മരുമകളും അബ്ദുല്ല , ഹസ്സൻകുട്ടി, അഹ്മദ്, ബീഫാത്തിമ, ഖദീജ , മറിയം, ഉമ്മാലിമ , നബീസ, ആയിഷ എന്നിവർ സഹോദരങ്ങളുമാണ്. മയ്യത്ത് ചെർക്കള വലിയ ജമാഅത്ത് പള്ളിയിൽ ഞായറാഴ്ച ഉച്ചയോടെ ഖബറടക്കി.

0Shares