
ചെര്‍ക്കള/ കാസര്‍കോട്: ‘നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക’ എന്ന പ്രമേയവുമായി യൂത്ത് ലീഗ് നാരമ്പാടി ശാഖയുടെ മെമ്പേഴ്സ് മീറ്റും, യൂസുഫ് സഖാഫി ഉസ്താദിന്‍റെ അനുശോചന യോഗവും നാരമ്പാടിയിലെ മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടത്തി. യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ് തെക്കേക്കര സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബഷീർ പാറത്തോട് അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നാസർ ചായിന്റടി മെംബേർസ് മീറ്റ് ഉത്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് അഞ്ചാം വാർഡ് സെക്രട്ടറി അലി പുളിന്റടി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രെഷറർ സലീം ചെർക്കള, തുടങ്ങിയവർ സംസാരിച്ചു. മുസ്‌ലിം ലീഗ് അഞ്ചാം വാർഡ് പ്രസിഡന്റ് അബ്ദുൽ കാദർ ഹാജി, അക്ബർ അലി, ശിഹാബ് പുണ്ടൂർ, തുടങ്ങിയവർ സംബന്ധിച്ചു.
റിട്ടേണിങ് ഓഫീസർ സിയാദ് കോളാരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2019-21 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അക്ബർ അലി (പ്രസിഡന്റ് ), ഷംസീദ്, മിർഷാദ്, മുഹമ്മദ് ഇസത്ത്‌നഗർ (വൈസ് പ്രസിഡന്റുമാർ )ലത്തീഫ് നാസ് (ജനറൽ സെക്രട്ടറി ), അബ്ദുൽ റഹ്മാൻ. എ, ബാസിൽ, കൗസർ (ജോയിന്റ് സെക്രട്ടറിമാർ ), കാദർ സാർത്താങ്കോട് (ട്രഷറർ)
