
കൊല്ലം: മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ്(45) ണ് അറസ്റ്റിലായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
സംഭവം നടന്ന ദിവസം കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് രക്ഷിതാക്കൾ പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിശദമായ പരിശോധന നടത്തിയത്. അതിനിടെയാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയ ആളെ പോലീസ് ചോദ്യം ചെയ്തത്. ഇതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.