മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ട് പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ട് പേര്‍ മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നവരില്‍ രണ്ട് പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മൂന്ന് ദിവസമായി 1500 പേരാണ് വെള്ളം പൊങ്ങിയത് മുതല്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ 350 ഓളം പേര്‍ രോഗികളാണ്. ധ്യാനകേന്ദ്രത്തിലുള്ളവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ ഇല്ലെന്ന് വ്യക്തമാക്കി പുരോഹിതര്‍ നേവിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്താനായിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0Shares