മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ എം.പി എന്നിവര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു.
സരിത എസ് നായര്‍ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സരിത എസ് നായരെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഉത്തര മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഇുവര്‍ക്കുമെതിരെ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും ഈ കേസിന്റെ തുടരന്വേഷണം നടത്തുക. കേസിന്റെ ഭാഗമായി അടുത്ത ദിവസം അന്വേഷണമ സംഘം സരിത എസ് നായരുടെ മൊഴി എടുക്കും.

0Shares