കാസറഗോഡ്: സമുന്നത മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും കസര്‍കോട് സംയുക്ത ജമാത്ത് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ 8.20 ന് ചെര്‍ക്കളയിലെ അദ്ധേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായ അദ്ധേഹം കഴിഞ്ഞ ദിവസങ്ങളില്‍ മംഗുലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരുന്നിനോട് പ്രതികരിക്കാത്തതിനാല്‍ ഇന്നലെ സന്ധ്യയോടെ അദ്ധേഹത്തെ ഡോക്ടര്‍മരുടെ നിര്‍ദ്ധേശത്തെ തുടര്‍ന്ന് വീട്ടലേക്ക് മാറ്റുകയായിരുന്നു
2001 ലെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലീം ലീഗിന്റെ മലബാറിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്.
1987 മുതല്‍ തുടര്‍ച്ചയായി 19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാല് തവണ എം.എല്‍.എ.യായി കേരളാ നിയമസഭയിലെത്തി.2010 ല്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
മരണ വിവരം അറിഞ്ഞ് നിരവധി പേരാണ് അദ്ധേഹത്തിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.