
പുതിയ കേന്ദ്രമന്ത്രിസഭയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തായി. കണ്ണന്താനത്തെ മാറ്റി മോഡി മന്ത്രിസഭയിലേക്ക് വന്നത് വി. മുരളീധരന്‍ . മുന്‍ ബി.ജെ.പി കേരളാ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലേക്കെന്നുള്ള വാര്‍ത്ത വന്നതിനുപിന്നാലെ കണ്ണന്താനം പ്രതികരണവുമായെത്തി.

വി. മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
