കോഴിക്കോട്: വടകര ഇരിങ്ങലില്‍ സ്വകാര്യ ബസില്‍നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്ക്. ഇരിങ്ങല്‍ സ്വദേശി ദിവ്യക്കാ(28)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.15ഓടെ ആയിരുന്നു അപകടം. ഇരിങ്ങലില്‍ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. ബസിന്റെ വാതില്‍ തട്ടി ദിവ്യയുടെ കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ യുവതി വീഴുന്നതു കണ്ടിട്ടും ബസ് നിര്‍ത്താതെ പോയതായി ഭര്‍ത്താവ് ആരോപിച്ചു. ജീവനക്കാരുടെ നടപടിക്കെതിരേ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു ദിവ്യ.

കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടറെ കണാന്‍ പോയി മടങ്ങുകയായിരുന്നു ദിവ്യയും ഭര്‍ത്താവും. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡി.ടി.എസ്.എഫ് 4 എന്ന സ്വകാര്യബസില്‍ നിന്നാണ് ദിവ്യ വീണത്. ബസ് നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. ദിവ്യയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലിസും അപമാനിക്കുകയായിരുന്നുവെന്ന് ദിവ്യയുടെ ഭര്‍ത്താവ് പറഞ്ഞു.