മുത്തലിബ് അനുസ്മരണം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing മുത്തലിബ് അനുസ്മരണം നടത്തി

കുമ്പള: കുമ്പള പ്രസ് ഫോറം സ്ഥാപക അംഗവും പ്രദേശിക പത്രപ്രവർത്തകനുമായ മുത്തലിബിന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കുമ്പള പ്രസ് ഫോറം നേതൃത്വത്തിൽ അനുസ്മരണം നടത്തി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ടരീകാക്ഷ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസ് ഫോറം പ്രസിഡന്റ് എസ്.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.


കുമ്പള പൊലിസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ മുഖ്യാഥിയായി. നാരായണൻ കണ്ണാലയം അനുസ്മരണ പ്രഭാഷണം നടത്തി. അഷ്റഫ് കർള,രമേശ് ഭട്ട്, സത്താർ ആരിക്കാടി, അഹമദലി കുമ്പള എന്നിവർ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ.എ. അബ്ദുല്ല കാരവൽ സ്വാഗതവും ട്രഷറർ കെ.എം.എ. സത്താർ നന്ദിയും പറഞ്ഞു.

0Shares