മുത്തലാഖ് മത സ്വാതന്ത്ര്യത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണം: കാന്തപുരം

  • Post category:news
  • Reading time:1 min read
You are currently viewing മുത്തലാഖ് മത സ്വാതന്ത്ര്യത്തിന്റെ ഭാഗം; സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണം: കാന്തപുരം

കോഴിക്കോട്: മുത്തലാഖ് മത സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണം എന്നും കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍. ഇന്നലെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധിച്ചത്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹാര്‍ അടക്കമുള്ള രണ്ടു പേര്‍ വിധിയോടു വിയോജനം രേഖപ്പെടുത്തിയിരുന്നു. മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്ന് കാന്തപുരം പറഞ്ഞു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ. പി വിഭാഗം), കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകുന്നുണ്ട് കാന്തപുരം. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ. പി അബൂബക്കർ മുസലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.

0Shares