മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഇതു ചരിത്ര ദിവസമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്; മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം

  • Post category:news
  • Reading time:1 min read
You are currently viewing മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഇതു ചരിത്ര ദിവസമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്; മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ഇതു ചരിത്ര ദിവസമാണെന്നും മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നേരത്തെ ബില്‍ അവതരിപ്പിക്കുന്നതിനോടുള്ള എതിര്‍പ്പ് ശബ്ദവോട്ടോടെ ലോക്‌സഭ തള്ളിയിരുന്നു.

മൂന്നു തലാഖും ഒറ്റയടിക്കു ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണു മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖിനു വിധേയയാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാം. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.

0Shares