മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തക ശ്രീകലാ പ്രഭാകര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തക ശ്രീകലാ പ്രഭാകര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48 ) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൈരളി ടി വി യില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ വൈകിട്ട് മണ്ണന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശിനിയായ ശ്രീകല പ്രഭാകര്‍നേരത്തെ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവന്നിരുന്ന പത്രപ്രവര്‍ത്തകയെന്ന നിലയിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

0Shares