മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ.എം അഹമ്മദ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ.എം അഹമ്മദ് സ്മാരക അവാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ.എം അഹമ്മദിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണവും മാധ്യമ അവാര്‍ഡ് ദാനവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.എസ് ശ്രീകലക്ക് ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു സമ്മാനിച്ചു. ഏറെ ശ്രദ്ധേയമായ ‘അകംപുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് എസ്. ശ്രീകലയെ അവര്‍ഡിന് അര്‍ഹയാക്കിയത്.


പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, റഹ്മാന്‍ തായലങ്ങാടി, ഖാദര്‍ മാങ്ങാട്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുകുമാരന്‍, ടി.പി രഞ്ജിത് ഡി.വൈ.എസ്.പി, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് എം.എസ് ശ്രീകല മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍ ബേപ്പ് നന്ദിയും പറഞ്ഞു.

 

0Shares