മുണ്ടുകള്‍ക്കു മാത്രമായി കാസര്‍കോട്ട് വിപുലമായ ഷോറും; ‘ദോത്തി ഗ്യാലറി’ ഒരുക്കിയത് വൈറ്റ് സോണ്‍

  • Post category:local news
  • Reading time:1 min read
You are currently viewing മുണ്ടുകള്‍ക്കു മാത്രമായി കാസര്‍കോട്ട് വിപുലമായ ഷോറും; ‘ദോത്തി ഗ്യാലറി’ ഒരുക്കിയത് വൈറ്റ് സോണ്‍

കാസര്‍കോട്: വെള്ള വസ്ത്രങ്ങള്‍ക്ക് മാത്രമായി പേരുകേട്ട കാസര്‍കോട് വൈറ്റ് സോണ്‍ വസ്ത്രാലയത്തില്‍ മുണ്ടുകള്‍ക്ക് മാത്രമായി ദോത്തി ഗ്യാലറി ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ മുണ്ടുകളുടെ ശേഖരം ഉപഭോക്താക്കള്‍ക്ക് വൈവിധ്യം പകരുന്നു. വസ്്ത്ര വ്യാപാര രംഗത്ത് കാസര്‍കോടിന് പുതുമയേകി ആറാം വര്‍ഷത്തിലേക്ക് കുതിക്കുകയാണ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വൈറ്റ് സോണ്‍. തുടക്കത്തില്‍ വെള്ള വസ്ത്രങ്ങള്‍ക്ക് മാത്രം പാധാന്യം നല്‍കി ഉപഭോക്താക്കള്‍ക്ക് കൗതുകമേകിയ ജില്ലയിലെ പ്രഥമ സ്ഥാപനം കൂടിയാണിത്. കോട്ടണ്‍, കോട്ടണ്‍ മിക്‌സ്, ലിനന്‍ ക്ലബ്, ഖാദി, കസവ്, സില്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര നിലവാരത്തിത്തിലുള്ള എല്ലാ ഷര്‍ട്ടിങ് മെറ്റിരിയലുകളും മുണ്ടുകളും ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ മറ്റ് ബ്രാന്‍ഡ് വസ്ത്രങ്ങളും വില്‍പനയിലുണ്ട്.ലോകോത്തര ബ്രാന്‍ഡുകളുടെ റെഡിമേയ്ഡ് ഷര്‍ട്ടുകള്‍, ടി ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ടൈ, ഷര്‍വാണി, കൂര്‍ത്ത, സ്യൂട്ടുകള്‍, പാര്‍ടിവെയറുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരവും കൂടാതെ ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള സുഗന്ധം പകരുന്ന അത്തറുകളും ഇവിടെ നിന്നും ലഭിക്കുമെന്നതാണ് വൈറ്റ് സോണിന്റെ സവിശേഷത.

 

0Shares