മുണ്ടക്കണ്ടത്തിനടുത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing മുണ്ടക്കണ്ടത്തിനടുത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: മുണ്ടക്കണ്ടത്തിനടുത്ത് പാളത്തില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് എക്കച്ചി സ്വദേശി മണിക്കുട്ട(36)നാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. പരേതനായ പുതിയടത്ത് രാമചന്ദ്രന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: റീന. സഹോദരങ്ങള്‍: വേണു, ശോഭ.

0Shares