മുഗുവില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടി; ബൈക്കിലെത്തിയ നാലംഗ സംഘത്തെ പോലിസ് തെരയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുഗുവില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടി; ബൈക്കിലെത്തിയ നാലംഗ സംഘത്തെ പോലിസ് തെരയുന്നു

സീതാംഗോളി(കാസര്‍കോട്): ബൈക്കിലെത്തിയ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. സീതാംഗോളി മുഗുവിലെ എസ്.ബി.ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനാണ് (31) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം വടിവാള്‍ കൊണ്ട് ആരിഫിനെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ആരിഫ് ഓടി രക്ഷപ്പെടുകയും തൊട്ടടുത്ത ആരാധനാലയത്തില്‍ അഭയം തേടിയതോടെ അക്രമി സംഘം കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. നേരത്തെയുണ്ടായ ഒരു അക്രമ സംഭവത്തിന്റെ വൈരാഗ്യമായിരിക്കാം ആരിഫിനെ അക്രമിച്ചതെന്നാണ് സംശയിക്കുന്നത്. മുന്‍ പുത്തിഗെ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുകാരികണ്ടം അബ്ദുല്‍ ഖാദറിന്റെ മകനാണ് ആരിഫ്.

0Shares