മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയ കൃഷ്ണകുമാറിനെ തേടിയെത്തിയത് എട്ടിൻ്റെ പണി; മാസം എണ്ണായിരം ദിര്‍ഹത്തോളം ശമ്പളമുള്ള ജോലിയും പോയി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയ കൃഷ്ണകുമാറിനെ തേടിയെത്തിയത് എട്ടിൻ്റെ പണി; മാസം എണ്ണായിരം ദിര്‍ഹത്തോളം  ശമ്പളമുള്ള ജോലിയും പോയി

റിയാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയില്‍ നിന്ന് പുറത്താക്കി. ഫേസ് ബുക്ക് ലൈവിലൂടെ കൊലവിളി നടത്തിയ കൃഷ്ണകുമാര്‍ നായരെ(56)യാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. അബൂദബി ആസ്ഥാനമായ കമ്പനിയിലെ ജോലിക്കാരനായിരുന്നു കൃഷ്ണകുമാര്‍ നായര്‍. ചൊവ്വാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ കൃഷ്ണകുമാര്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും കൊലവിളി നടത്തുകയും ചെയ്തത്. മദ്യലഹരിയിലാണ് പറഞ്ഞതെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. അവിടെ റിഗ്ഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. തൻ്റെ ജോലി പോയെന്നും രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും ഇന്ന് തൻ്റെ ഫെയ്സ്ബുക്കിലൂടെ ഇയാള്‍ വ്യക്തമാക്കിയിരുന്നു. ജോലി നഷ്ടമായ ആപത്ഘട്ടത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെന്നും കൃഷ്ണകുമാര്‍ നായര്‍ തന്നെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിടാനുള്ള കാരണം. ഇയാളെ അബുദാബിയിലേയ്ക്ക് മാറ്റി. മാസം എണ്ണായിരം ദിര്‍ഹത്തോളം ശമ്പളം വാങ്ങിക്കുന്നയാളാണ് കൃഷ്ണകുമാര്‍ നായര്‍. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വിഡിയോയില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴേയ്ക്കും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു.

0Shares