കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാവിലെ കാസര്‍കോട് ജില്ലയില്‍ എത്തി. രാവിലെ കാഞ്ഞങ്ങാട് എത്തിയ അദ്ദേഹം ഭീമന്‍അടിയില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസായ ഇ.എം.എസ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പെരിയ, കല്ല്യോട്ട് സത്യസായി ബാവ ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് തറക്കല്ലിടും. വൈകിട്ട് 4 മണിയോടെ മഞ്ചേശ്വരം ഹൊസങ്കടിയില്‍ മഞ്ചേശ്വരം രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് മുഖ്യമന്ത്രി കണ്ണൂരിലേക്ക് മടങ്ങും.
