മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച് തെറിവിളി; സംഭവം വൈറലായതോടെ മണിയമ്മയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച് തെറിവിളി; സംഭവം വൈറലായതോടെ മണിയമ്മയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി


പത്തനംതിട്ട: മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മ(65)ക്കെതിരെയാണ് കേസ്. എസ്.എന്‍.ഡി.പി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അസഭ്യം വിളിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.
പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം.

0Shares