
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നവമാധ്യമങ്ങളിലൂെട തെറ്റായ പ്രചാരണം നടത്തിയെന്ന കേസില്‍ അരിമ്പൂര്‍ പരയ്ക്കാട് കൊള്ളന്നൂര്‍വീട്ടില്‍ വിന്‍സെന്റിനെ (42) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. അരിമ്പൂര്‍ മേഖലാ സെക്രട്ടറി സി.ജി. സജീഷ് ഓഗസ്റ്റ് 20-ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11-ന് രാത്രി പതിനൊന്നരയ്ക്കാണ് ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത വിന്‍സെന്റ് ഷെയര്‍ ചെയ്തത്. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. മനോജ്കുമാറാണ് കേസെടുത്തത്.
എസ്.ഐ. കെ.ജെ. ജിനേഷ്, അഡീഷണല്‍ എസ്.ഐ. വി.കെ. അബൂബക്കര്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പിടിയിലായത്. രണ്ടുവര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്നതാണ് കുറ്റം.
