മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ പരാതി അയക്കാം..? വിശദ വിവരങ്ങൾ..

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ പരാതി അയക്കാം..? വിശദ വിവരങ്ങൾ..

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും, മുഖ്യമന്ത്രിക്കുള്ള പൊതു പരാതിയും നല്‍കുന്നത് സംബന്ധിച്ച് അക്ഷയ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടത്തിയത്.

അപേക്ഷകന്‍ സ്വന്തമായാണ് പരാതി സമര്‍പ്പിക്കുന്നതെങ്കില്‍ cmo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വെബ്‌സൈറ്റ് വഴിയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്താല്‍ ആദ്യ പടിയായി മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ വിശദമായി നല്‍കണം. പരാതിക്കാരൻ്റെ മൊബൈല്‍ നമ്പറിന് പുറമെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് പരാതി സമര്‍പ്പിക്കുന്നതിന് നിര്‍ബന്ധമാണ്.

അക്ഷയ സെന്ററിലൂടെയും പൊതുജനത്തിന് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതികള്‍ സമര്‍പ്പിക്കുന്നതിൻ്റെ ആദ്യപടിയായി അക്ഷയസെന്റര്‍ പ്രതിനിധി സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ലോഗിന്‍ ചെയ്തതിന് ശേഷം ന്യൂ ക്രിയേറ്റ് അപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ചോദിച്ചിരിക്കുന്നത് പ്രകാരം പരാതിക്കാരൻ്റെ മേല്‍വിലാസം തുടങ്ങിയ വിശദ വിവരങ്ങള്‍ നല്‍കുക. കണ്‍ടിന്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പരാതി വിശദമായി പ്രതിപാദിക്കുക. അപേക്ഷകൻ്റെ വ്യക്തിഗത വിവരങ്ങളും രോഗ വിവരങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും രേഖപ്പെടുത്തണം. തുടര്‍ന്ന് ഐ.എഫ്.സി കോഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക. വിവരങ്ങള്‍ സേവ് ചെയ്യുക. തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റാച്ച് ചെയ്യുക. അപകട മരണമാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെ സമര്‍പ്പിക്കണം.

അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിൻ്റെ മുമ്പ് അപ്‌ലോഡ് ചെയ്ത ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യാനും കൂട്ടിച്ചേര്‍ക്കാനും കഴിയും. തുടര്‍ന്ന് സ്‌ക്രീനില്‍ കാണുന്ന സബ്‌മെനു ഇന്‍ഫര്‍മേഷനില്‍ ക്ലിക്ക് ചെയ്ത് ഓരോ ഡോക്യുമെന്റും എന്താണെന്ന് ക്ലാസിഫൈ ചെയ്യണം. അവസാനം, വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തി പരാതി സമര്‍പ്പിക്കാം.

0Shares