മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി മന്ത്രിമാരുടെ ഭാര്യമാരും

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി മന്ത്രിമാരുടെ ഭാര്യമാരും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനകള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ ബാലന്റെ ഭാര്യ ഡോ പി.കെ ജമീല, ജി.സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ് സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ രാജുവിന്റെ ഭാര്യ ബി. ഷീബ, എ. കെ ശശീന്ദ്രന്റെ ഭാര്യ എന്‍. ടി അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

 

0Shares