തൃശൂര്‍: മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. സിദ്ധുരാജ്, സൂരജ് രാജന്‍, യേശുദാസന്‍, അരുണ്‍, സച്ചിന്‍ ഹരിദാസ് എന്നിവരാണ് പോലീസ് പിടിയിലായത്.

മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മലാണു മരിച്ചത്. ഞായര്‍ രാത്രി കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണു കുത്തേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന്‍ പരിക്കേറ്റു ചികിത്സയിലാണ്. കോപ്പറേറ്റീവ് കോളേജില്‍ ബി.എ വിദ്യാര്‍ഥിയാണ് നിര്‍മല്‍.