മീ ടു വില്‍ പുതിയ വെളിപ്പെടുത്തലുകള്‍; ത്യാഗരാജനെതിരെ ആരോപണവുമായി പ്രതിക

  • Post category:news
  • Reading time:1 min read
You are currently viewing മീ ടു വില്‍ പുതിയ വെളിപ്പെടുത്തലുകള്‍; ത്യാഗരാജനെതിരെ ആരോപണവുമായി പ്രതിക

ചെന്നൈ: ബോളിവുഡിനെ പോലെ തമിഴ് സിനിമ ലോകവും മീടുവില്‍ ഉലയുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമ ലോകത്ത് നിന്ന് മറ്റൊരു മീടു വെളിപ്പെടുത്തല്‍. മീ ടുവില്‍ കുടുങ്ങി നടനും സംവിധായകനുമായ ത്യാഗരാജനും. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ത്യാഗരാജനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയുടെ ആരോപണം. ത്യാഗരാജന്‍ സംവിധാനം ചെയ്ത ‘പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വച്ചാണ് തനിക്ക് ത്യാഗരാജനില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്നും പ്രതിക ആരോപിക്കുന്നു.

ഒരു ദിവസം രാത്രി മുഴുവന്‍ താന്‍ താമസിക്കുന്ന മുറിയുടെ കതകില്‍ മുട്ടി വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും നാല് മണി വരെ ഇത് തുടര്‍ന്നെന്നും യുവതി പറയുന്നു. മറ്റൊരു ദിവസം സെറ്റില്‍ വെച്ച് ജലദോഷം അനുഭവപ്പെട്ട തന്നെ കാണാന്‍ മരുന്നും ബ്രാണ്ടിയുമായാണ് ത്യാഗരാജന്‍ എത്തിയത്. ഇതിനെ എതിര്‍ത്ത തന്നെ പ്രതിഫലം പോലും നല്‍കാതെയാണ് സെറ്റില്‍ നിന്നും പറഞ്ഞയച്ചതെന്നും പ്രതിക ആരോപിക്കുന്നു.

0Shares