മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി അജാനൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

  • Post category:local news
  • Reading time:1 min read
You are currently viewing മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി അജാനൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

അജാനൂർ: മർഹൂം : മെഹബൂബെ മില്ലത്ത് അൽ ഹാജി ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന മില്ലത്ത് സാന്ത്വനം കാരുണ്യ പ്രവർത്തനത്തിന് അജാനൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു . ഓരോ മാസവും അരലക്ഷം രൂപ ചിലവിട്ടു നടത്താൻ ഉദ്ദേശിക്കുന്ന ബൃഹത്തായ കാരുണ്യ പദ്ധതിക്ക് മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വൻറി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് .

തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുടുംബങ്ങൾക്ക് ഓരോ മാസവും ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ റേഷൻ വിതരണം , ഓരോ ആഴ്ചയിലും തെരുവോരങ്ങളിൽ ഭക്ഷണത്തിനു വേണ്ടി കഷ്ടപ്പെടുന്നവർക്ക് ഉച്ച ഭക്ഷണ പൊതി വിതരണം , മഹർ സമൂഹ വിവാഹം , വാർധക്യ പെൻഷൻ വിതരണം ,സ്വയം തൊഴിൽ സഹായ പദ്ധതി , ചികിത്സ സഹായം , വിദ്യാഭ്യാസ സ്‌കോളർഷിപ്പ് , ജന സേവന ഹെല്പ് ഡെസ്‌ക്കുകൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . മാർച്ച് ആദ്യ വാരം മുതൽ പദ്ധതി നടപ്പിലാക്കും എന്ന് ഭാരവാഹികൾ അറിയിച്ചു .

മില്ലത്ത് സാന്ത്വനം ടി ട്വൻറി ചെയർമാനായി ഹാമിദ് മുക്കൂടിനെയും , ജനറൽ കൺവീനറായി റിയാസ് അമലടുക്കം, ട്രെഷററായി നബീൽ അതിഞ്ഞാലിനെയും തിരഞ്ഞെടുത്തു .ഗഫൂർ ബാവ, എ.കെ .അബ്ദുൽ റഹിമാൻ , ഇസ്മായിൽ എം, സി.പി .ഇബ്രാഹിം ( വൈസ് ചെയർമാൻ ) നാസർ സി. അതിഞ്ഞാൽ , ആഷിക് വെള്ളിക്കോത്ത് , അമീൻ മാട്ടുമ്മൽ ( ജോയിന്റ് കൺവീനർ ) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. കെ .സി .മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ .എൻ .എൽ കാഞ്ഞങ്ങാട് മണ്ഡലം ട്രെഷറർ സി .എച്. ഹസൈനാർ ഉത്ഘാടനം ചെയ്തു . നബീൽ അഹമ്മദ് സ്വാഗതവും , റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു .

0Shares