തൃശ്ശൂര്‍: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യഷാപ്പുകള്‍ അടച്ചു പൂട്ടണം എന്ന സുപ്രീം കോടതി വിധി കേരളത്തെയാണ് ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിലയെയാണ് ഈ വിധി കാര്യമായി ബാധിക്കുന്നത്. ഇതിനകം തന്നെ മിക്ക ട്രഷറികളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിധിയെ തുടര്‍ന്ന് കേരളത്തിലെ കേന്ദ്രഭരണപ്രദേശമായ മാഹിയിലും മദ്യഷാപ്പുകള്‍ക്ക് താഴ് വീണിരിക്കുകയാണ്. ഇവിടെയുള്ള മിക്ക മദ്യഷാപ്പുകളും ഇതിനകം തന്നെ പ്രവര്‍ത്തന രഹിതമായി.

കേന്ദ്രഭരണ പ്രദേശമായത് കൊണ്ട്തന്നെ വിലയില്‍ ഇളവ് ലഭിക്കുന്ന സ്ഥലം എന്ന നിലയില്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നു പോലും ആളുകള്‍ എത്താറുള്ള മാഹി ഇതോടെ നിശ്ചലമായി. എന്നാല്‍ കോടതിയുടെ ഈ വിധി കേരളത്തില്‍ തൃശ്ശൂര്‍ നഗരത്തെ മാത്രം ബാധിച്ചിട്ടില്ല. തൃശ്ശൂര്‍ നഗരത്തിലെ റോഡുകള്‍ കോര്‍പ്പറേഷന്റെ അധീനതയിലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. കോടതി വിധി പ്രകാരം ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യ വില്‍പ്പന നിരോധിച്ചതിനാല്‍ അതില്‍ നിന്ന് വിഭിന്നമായ തൃശ്ശൂര്‍ നഗരത്തിലെ ഈ ബാറുകളെയും മദ്യഷാപ്പുകളെയും വിധി ബാധിക്കുന്നില്ല എന്നതാണ് ഈ പ്രദേശത്തെ മദ്യപാനികളുടെ ആശ്വാസം. ഈ സാഹചര്യത്തെ തുര്‍ന്ന് ഭാവിയില്‍ തൃശ്ശൂര്‍ നഗരം മറ്റൊരു മാഹിയായി മാറുമോ എന്നാണ് പൊതുജനങ്ങളുടെ ആശങ്ക.