മാവോയിസ്റ്റ് വേട്ട: പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ല- ഉമ്മന്‍ ചാണ്ടി.

  • Post category:news
  • Reading time:1 min read
You are currently viewing മാവോയിസ്റ്റ് വേട്ട: പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ല- ഉമ്മന്‍ ചാണ്ടി.

കോഴിക്കോട്: നിലമ്പൂര്‍ മാവോയിസ്റ്റ് വധത്തില്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെക്കേ ഇന്ത്യയിലും മറ്റും മാവോയിസ്റ്റുകള്‍ വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. നിയമവിരുദ്ധമായ എന്തെങ്കിലും നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

cm

സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് തനിക്ക് യോജിപ്പില്ല. പോലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ തന്നിൽ നിന്നുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ പോലീസ് നടപടിക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായേക്കാം.  അതെല്ലാം പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

umman

 

0Shares