മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപണം; കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന്  ആരോപണം; കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ചുകൊണ്ട് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് പോലീസാണ് വെള്ളിയാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കോഴിക്കോട് സൗത്ത് എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗമായിരുന്നു അറസ്റ്റിലായ അലയ്ന്‍ ഷുഹൈബ് എന്നാണ് പോലീസ് അറിയിക്കുന്നത്. ഇരുവരും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇവര്‍ക്ക് നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്നും പാലക്കാട് മഞ്ചക്കണ്ടി വെടിവെയ്പ്പിനെതിരെയുള്ള ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തതെന്നും പോലീസ് പറയുന്നു.

0Shares