ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇരുപതോളം പേര്‍ വരുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് ഇവിടെനിന്നും മാറി വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു നാരായണ്‍ പളശിയെ തട്ടിക്കൊണ്ടു പോയത്. മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി