മാവോയിസ്റ്റുകളുടെ കൊലപാതകം ഭ​ര​ണ​കൂ​ട ഭീ​ക​ര​ത; നടന്നത് വ്യാജഏറ്റുമുട്ടലെന്ന് സി.പി.ഐ സംഘം; സ​ർ​ക്കാ​ര്‍ വെ​ട്ടില്‍​

  • Post category:news
  • Reading time:1 min read
You are currently viewing മാവോയിസ്റ്റുകളുടെ കൊലപാതകം ഭ​ര​ണ​കൂ​ട ഭീ​ക​ര​ത; നടന്നത് വ്യാജഏറ്റുമുട്ടലെന്ന് സി.പി.ഐ സംഘം; സ​ർ​ക്കാ​ര്‍ വെ​ട്ടില്‍​

പാലക്കാട് ജില്ലയിലെ ​ഞ്ച​ക്ക​ണ്ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​.പി​.ഐ. മാ​വോ​യി​സ്റ്റു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്ന് മ​ഞ്ച​ക്ക​ണ്ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സി​.പി.​ഐ പ്ര​തി​നി​ധി സം​ഘം വ്യ​ക്ത​മാ​ക്കി.

മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും ന​ട​ന്ന​ത് വ്യാ​ജ ഏ​റ്റ​മു​ട്ട​ൽ ത​ന്നെ​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടെ​ന്നും പാ​ർ​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു​വും സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​പ്ര​സാ​ദും പ​റ​ഞ്ഞു.ഏ​റ്റു​മു​ട്ട​ൽ വ്യാ​ജ​മാ​ണ് എ​ന്നാ​ണ് പ്രാ​ദേ​ശി​ക​മാ​യി അ​ന്വേ​ഷി​ച്ച​പ്പോ​ൾ വി​വ​രം ല​ഭി​ച്ച​തെ​ന്ന് സി​.പി​.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ശ​യ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് കൊ​ല്ലു​ന്ന​തും പോ​ലീ​സ് ത​ന്നെ വി​ധി ന​ട​പ്പാ​ക്കു​ന്ന​തും വ​ള​രെ പ്രാ​കൃ​ത​മാ​യ രീ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ കാ​നം വി​ഷ​യ​ത്തി​ൽ മ​ജ​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

0Shares