
കൊടുങ്ങല്ലൂര്‍: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ പോലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്രംഗ്ദള്‍ സംഘടനയുടെ സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും നിര്‍ത്തുന്നു എന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ അറിയിച്ചത്.

ശബരിമല പ്രതിഷേധത്തിനിടെ ഇദ്ദേഹത്തെ പോലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ തടവില്‍ കഴിഞ്ഞ തന്നെ സഹായിക്കാന്‍ നേതാക്കള്‍ ആരും എത്തിയില്ലെന്ന് അദ്ദേഹം കുറിപ്പില്‍ കുറ്റപ്പെടുത്തി.
ഗോപിനാഥന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. റാം കൊടുങ്ങല്ലൂര്‍ എന്ന വ്യക്തിയുടെ കമന്റിന് നല്‍കിയ മറുപടിയില്‍, ‘സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞ് അവസാനം തീവ്രവാദത്തില്‍ എത്താഞ്ഞത് ഭാഗ്യം,’ എന്നാണ് ഗോപിനാഥന്‍ പറഞ്ഞത്.
https://www.facebook.com/permalink.php?story_fbid=1197001590492275&id=100005473368830&__xts__[0]=68.ARASNCGxKn4He-cohRFulRK_BJZdfhq3W_NTxFscDR5tUhmsCFL2Od9yWE70TqN5eXZxZPG0iqY5QRpus9Y27dn5W1I4AIp2L-V3o14FH5Zhh8Aphx7AWRpcnNhmlrtk8hNSGVzDGD3REWs3YbQUU5Dgr7AADjaEMzo_xjzemnn4lb44SCbxdBDUqkKZrznv0RwmFMjyMnup-V10jC045lrpcCdmf7qSCeXlRCLIhwjW-IVBTluL2OhtXpWnz2gF&__tn__=-R
