ബേക്കല്‍: മാറുന്ന കാലത്തിനനുസരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും പ്രതിസന്ധികള്‍ നേരിടാനും പുതുപാഠങ്ങള്‍ പകര്‍ന്ന് ജെ.സി.ഐ കാസര്‍കോട് സംഘടിപ്പിച്ച ‘ടേണിംഗ് പോയിന്റ്’ പരിശീലന പരിപാടി ശ്രദ്ദേയമായി. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന ഏകദിന ബിസിനസ് പരിശീലനം മേഖലാ പ്രസിഡണ്ട് കെ.വി സുധീഷ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷനായി.
അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷനല്‍ പ്രഭാഷകനുമായ ജി. ബാലചന്ദ്രന്‍ ക്ലാസ് കൈകാര്യം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, പ്രോഗ്രാം ഡയറക്ടര്‍ റംസാദ് അബ്ദുല്ല, സെക്രട്ടറി എന്‍.എ ആസിഫ്, മുന്‍ സെക്രട്ടറി സി.കെ അജിത് കുമാര്‍ സംസാരിച്ചു. ജില്ലയിലെ പ്രമുഖരായ 57 ഓളം ബിസിനസുകാരും 48 ജേസി അംഗങ്ങളും പങ്കെടുത്തു.
മാന്ദ്യകാലത്തും പിടിച്ചു നില്‍ക്കാനുള്ള പാഠങ്ങളുമായി ജെ.സി.ഐ കാസര്‍കോടിന്റെ ‘ടേണിംഗ് പോയിന്റ്’