മാധ്യമ രംഗത്തെ ലൈംഗീകാതിക്രമത്തിനെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ രംഗത്തെ ലൈംഗീകാതിക്രമത്തിനെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഉച്ചയ്ക്ക് രണ്ടു മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
മീ ടൂ ക്യമ്പയ്‌നില്‍ കുടുങ്ങിയ കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബര്‍ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ പശ്ചാതലത്തിലാണ് പ്രതിഷേധം. എംജെ അക്ബറിനെതിരെ ആരോപണവുമായി നിരവധി മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതുകയായിരുന്നു.

0Shares