ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം ഒരു സംഭവത്തിനോടും മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ല.
മറ്റു രാജ്യങ്ങളില്‍ ബലാത്സംഗവും മാനഹാനികളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലാവരുടെയും മനസില്‍ ഇക്കാര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. യു.പിയിലെ ജെവാറില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.