മാധ്യമങ്ങള്‍ കൊലപാതക വാര്‍ത്തകളിലെ പ്രതികളെ നായകന്മാരാക്കി ചിത്രീകരിക്കുന്നതായി മാധുരി.എസ് ബോസ്

  • Post category:local news
  • Reading time:1 min read
You are currently viewing മാധ്യമങ്ങള്‍ കൊലപാതക വാര്‍ത്തകളിലെ പ്രതികളെ നായകന്മാരാക്കി ചിത്രീകരിക്കുന്നതായി മാധുരി.എസ് ബോസ്

കാസര്‍കോട്: മാധ്യമങ്ങളില്‍ കൊലപാതക വാര്‍ത്തകളില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ നായകന്മാരാക്കി ചിത്രീകരിക്കുന്നതുവഴി കുറ്റകൃത്യങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരി.എസ് ബോസ് പറഞ്ഞു. കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമവും അവഗണനയും വേണ്ടവിധത്തില്‍ മാധ്യമങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും മാധ്യമങ്ങള്‍ അക്കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഗണിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വനിതാ-ശിശുവികസനവകുപ്പ്, കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കാസര്‍കോട് പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സമീക്ഷ എന്ന പേരില്‍ നടത്തിയ ഏകദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. വിനോദ് പായം, അനീഷ് ജോസ്, പി ബിജു, ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബാലനീതി നിയമം, ബാല സംരക്ഷണ നിയമങ്ങളും മാധ്യമ റിപോര്‍ട്ടിങും എന്ന വിഷയങ്ങളില്‍ വയനാട് ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അശറഫ് കാവില്‍ ക്ലാസെടുത്തു.

0Shares