
തിരുവനന്തപുരം: കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്‍ക്കാൻ മാതാവ് പറഞ്ഞയച്ച പ്രായപൂർത്തിയാവാത്ത മകൻ പോലീസ് പിടിയിലായി. പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍ (17) ആണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. അമ്മ മിനി ഒളിവിലാണ്. ഷിബിന്റെ അമ്മ തമിഴ് കുഴിത്തുറയില്‍ നിന്ന എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നിൽക്കുകയായിരുന്നു ഇയാൾ. തമിഴ്‌നാട്ടില്‍ പതിനയ്യായിരത്തോളം രൂപ വിലയുള്ള കഞ്ചാവിന് ഇവിടെ അന്‍പതിനായിരം വരെയാണ് വില.

അമ്മ മിനി ഒളിവിലാണ്. ഷിബിന്റെ അമ്മ തമിഴ് കുഴിത്തുറയില്‍ നിന്ന എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നില്‍ക്കമ്പോഴാണ് യുവാവിനെ പോലീസ് പിടികൂടുന്നത്. ഷിബിനെ കുടുക്കാന്‍ അമ്മയുടെ ശത്രുക്കള്‍ കൃത്യമായി രഹസ്യ വിവരം പോലീസിന് കൈമാറി. സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ പൂവാറിലേക്ക് വരുന്ന വരുന്ന വിവരം സി. ഐ സുരേഷിന് നേരത്തെ ലഭിച്ചിരുന്നു. സി.ഐ യുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സംഘം സംശയകരമായി റോഡില്‍ നില്‍ക്കുകയായിരുന്ന ഷിബിന്റെ ബാഗില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
