കാസര്‍കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടുമണിക്കൂറോളം നിര്‍ത്തിവച്ചു. കാഞ്ഞങ്ങാടിനുടുത്ത് മാണിക്കോത്ത് ട്രാക്കില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായാണ് ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുമ്പോഴാണു തകരാര്‍ കണ്ടത്. ട്രെയിന്‍ കടന്നുപോകുന്നതിനിടയില്‍ തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നേത്രാവതി എക്സ്പ്രസ്, എഗ്മോര്‍ എക്സ്പ്രസ്, കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടു. ജീവനക്കാരെത്തി താല്‍ക്കാലികമായി അറ്റുറ്റപ്പണി നടത്തി ഒന്‍പതരയോടെ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം സംഭവം അട്ടിമറിയെന്ന സംശയെത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
മാണിക്കോത്ത് റെയില്‍വേ പാളത്തില്‍ വന്‍ വിള്ളല്‍; അട്ടിമറിയെന്ന സംശയെത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു