മാജിക്കില്‍ മാത്രമല്ല തേജസ്വനി പ്രതിഭ, കന്നഡ പ്രസംഗത്തിലും പ്രബന്ധരചനയിലും

  • Post category:local news
  • Reading time:1 min read
You are currently viewing മാജിക്കില്‍ മാത്രമല്ല തേജസ്വനി പ്രതിഭ, കന്നഡ പ്രസംഗത്തിലും പ്രബന്ധരചനയിലും

ചെമ്മനാട്: മാജിക്കില്‍ മാത്രമല്ല തേജസ്വനി പ്രതിഭ, കന്നഡ പ്രസംഗത്തിലും പ്രബന്ധരചനയിലും ഒരുപോലെ തകര്‍ത്തിരിക്കുകയാണ് പൈവളിഗെ കയര്‍കട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്ലസ് ടു വിദ്യാര്‍ഥിനി. ഒന്‍പതാംക്ലാസുമുതല്‍ പ്രസംഗത്തിലും പ്രബന്ധരചനയിലും തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ്.
കേരള, കര്‍ണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഒന്നര വര്‍ഷത്തിനകം 302 വേദികളില്‍ മാജിക് പരിപാടി അവതരിപ്പിച്ച് തേജസ്വിനി കൈയ്യടി നേടിയിരുന്നു.

പ്രമുഖ മജീഷ്യനായ ബാലസുബ്രഹ്മണ്യന്റെയും ശൈലജയുടെയും ഏക മകളാണ് തേജസ്വിനി. പിതാവ് തന്നെയാണ് മാജികിലെ ഗുരു. ഡാന്‍സും മാന്ത്രികവും ചേര്‍ത്തിണിക്കിയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിച്ചുവരുന്നത്. മറ്റുജില്ലകളിലെ കുട്ടികള്‍ മല്‍സര രംഗത്ത് സജീവമല്ലാത്തതിനാല്‍ സംസ്ഥാന തലത്തില്‍ മല്‍സരം ഇവിടെതന്നെ പൂര്‍ത്തിയായിരിക്കുകയാണ്.

0Shares