മഹാരാഷ്ട്രയില്‍ ശിവസേന – കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസം: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്രയില്‍ ശിവസേന – കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസം: രമേശ് ചെന്നിത്തല

മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സഖ്യം വരാത്തതില്‍ ആശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയില്‍ അജിത് പവാറിന്‍റെ പിന്തുണയോടെ ബി.ജെ.പിസര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ എന്‍.സി.പി സഖ്യം പുനപരിശോധിക്കാന്‍ ഇടത് മുന്നണി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ മന്ത്രിസഭയിലെ എന്‍.സി.പി പ്രാതിനിധ്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വയനാട്ടില്‍ സംസാരിക്കവേ ആവശ്യപ്പെട്ടു.

0Shares