മഹായുടെ പിന്നാലെ ‘ബുള്‍ബുള്‍’ ചുഴലിക്കാറ്റ് എത്തുന്നു; കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing മഹായുടെ പിന്നാലെ ‘ബുള്‍ബുള്‍’ ചുഴലിക്കാറ്റ്  എത്തുന്നു; കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മഹ ചുഴലിക്കാറ്റ് പോയതിന് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുകയാണ്. ഈ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തെ ഈ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ചുഴലിക്കാറ്റായി മാറിയശേഷം പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരങ്ങളിലേക്ക് നീങ്ങി എട്ടാം തീയതിയോടെ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുള്‍ബുള്‍ കൂടി വരുന്നതോടെ ഈ വര്‍ഷം ആറ് ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായി.

0Shares