മഹാത്മാവിനെ മലിനപ്പെടുത്തരുത്; കേന്ദ്ര സര്‍ക്കാറിന് ബോധോദയം.

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്മാവിനെ മലിനപ്പെടുത്തരുത്; കേന്ദ്ര സര്‍ക്കാറിന് ബോധോദയം.

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിജിയുമായി ബന്ധപ്പെട്ട ‘ചര്‍ക്ക’, ‘കണ്ണട’ തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി വൃത്തഹീനമാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥലത്തും ഗാന്ധിജിയുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം അറിയിപ്പ് നല്‍കി.
സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍ പറയുന്നു.

 

സമാനമായ നിര്‍ദ്ദേശം എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഗാന്ധിജിയെ ഇകഴ്ത്തിക്കാട്ടിക്കൊണ്ട് പല കോണുകളില്‍ നിന്നും ഉണ്ടായ നടപടിയാണ് കേന്ദ്ര ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗാന്ധിജിയെ അവഹേളിക്കുന്ന വിധത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തും അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉത്കണ്ഠയും ഉയര്‍ന്നിട്ടണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം ഒരു നടപടി.

 

0Shares