മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള അമേരിക്കയുടെ നീക്കം ചൈന എതിര്‍ത്തു.

  • Post category:news
  • Reading time:1 min read
You are currently viewing മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള അമേരിക്കയുടെ നീക്കം ചൈന എതിര്‍ത്തു.

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീണ്ടും രംഗത്ത്. ഇന്ത്യ- അമേരിക്ക ചര്‍ച്ചയുടെ ഫലമമായി മസൂദ് അസറിനെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയില്‍ കൊണ്ട് വന്ന പ്രമേയമാണ് ചൈന എതിര്‍ത്തത്.

കഴിഞ്ഞ വര്‍ഷവും അസ്ഹറിനെ നിരോധിക്കണമെന്ന യുഎന്നിലെ ഇന്ത്യയുടെ നിര്‍ദേശത്തെ ചൈന എതിര്‍ത്തിരുന്നു. ഇതോടെ അമേരിക്കയുടെ നിര്‍ദേശം ആറുമാസത്തേക്ക് ചൈനയുടെ വീറ്റോ മരവിപ്പിച്ചു. ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാനും സഞ്ചാര സ്വാതന്ത്ര്യം തടയാനും യുഎന്‍ അംഗ രാജ്യങ്ങള്‍ക്കാകും. നിര്‍ദ്ദേശം മരവിച്ചതോടെ മസൂദ് അസ്ഹറിന് തന്റെ സ്വതന്ത്ര വിഹാരം തുടരാന്‍ സാധിക്കും.

0Shares