മഴ 21 വരെ തുടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

  • Post category:news
  • Reading time:1 min read
You are currently viewing മഴ 21 വരെ തുടരാൻ സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി

തിരുവനന്തപുരം : രണ്ടുദിവസമായി തുടരുന്ന കനത്ത മഴകാരണം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറി തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്രഖ്യാപിച്ചു. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

മഴയെ തുടർന്ന് തെക്കൻ കേരളത്തിൽ പല ഇടങ്ങളിൽ വെള്ളപ്പൊക്കവും ഉരുളുപൊട്ടലും ഉണ്ടായിട്ടുള്ളതിനാൽ സർക്കാർ അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, സം​സ്ഥാ​ന​ത്തും ല​ക്ഷ​ദ്വീ​പി​ലും 21 വ​രെ വ്യാ​പ​ക​മാ​യി മ​ഴ തുടരാൻ സാധ്യതയുള്ളതായും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു.

0Shares