മഴ, ഉരുള്‍ പൊട്ടല്‍, സംസ്ഥാനത്ത് ഇതുവരെ 44 മരണം; പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മഴ, ഉരുള്‍ പൊട്ടല്‍, സംസ്ഥാനത്ത് ഇതുവരെ 44 മരണം; പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി  സര്‍വീസ് നിര്‍ത്തിവെച്ചു

കനത്ത നാശം വിതച്ച മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഇതുവരെ 44 പേരാണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചതോടെയാണ് മരണസംഖ്യ 44 ആയി ഉയര്‍ന്നത്. മലപ്പുറം ഭൂദാനത്തും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും അവിടെയത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയും മണ്ണിടിച്ചിലും തുടരവെ പാലക്കാട്- കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി.

വ്യാപകമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുറ്റ്യാടി ചുരവും അടച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു. താമരശേരി ചുരം വഴി ഹെവി വെഹിക്കിളുകളും നിരോധിച്ചിട്ടുണ്ട്. മലപ്പുറം ഭൂദാനത്തും ഇതുവരെയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും അവിടെയത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂദാനത്ത് ഉരുള്‍ പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലില്‍ 18 വീടുകള്‍ മണ്ണിനടിയിലായി.

0Shares