
ദേലംപാടി: സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും അവധിക്കാലത്തോടനുബന്ധിച്ച് പിഞ്ചു കുട്ടികളെ പരിപോഷിക്കുന്നതിന് വേണ്ടി നടത്തി വരുന്ന പാട്ടും കളിയും പരിപാടിയുടെ പള്ളങ്കോട് സെക്ടർ തല ഉദ്ഘാടനം പള്ളത്തൂർ യൂണിറ്റിൽ നടന്നു. 4 സെക്ഷനുകളായി അതി മനോഹരമായ പരിപാടി കുട്ടികളിൽ ആവേശംകൊള്ളിച്ചു. രാവിലെ 10 മണിയോടെ തുടങ്ങിയ ക്യാമ്പ് വിവിധ മത്സരങ്ങളോടെ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു.

പെരുവടിയിൽ യൂണിറ്റ് മഴവിൽ കൺവീനർ ഫവാസ് സ്വാഗതം ആശംസിച്ചു. ജില്ലാ മഴവിൽ ചെയർമാൻ അബ്ദുൽ റഹ്മാൻ സഖഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. സെക്ടർ മഴവിൽ ചെയർമാൻ ബാത്തിഷ കർണൂർ ക്യാമ്പ് നിയന്ത്രിച്ചു. സമ്മാനദാനത്തോടെ വൈകിട്ട് 5 മണിക്ക് സൗഹാർദം പങ്കുവെച്ച് അവർ പിരിഞ്ഞു.
