ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ഒരു കോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കര്‍ണാടകയില്‍ നിന്നും മല്‍സ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നര്‍ വാഹനത്തില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ എക്‌സൈസ് കസ്റ്റഡിയിലായി. രാവിലെ 8.30 യോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്ത് നിന്നും മീന്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് കുഴല്‍പണം എക്‌സൈസ് ചെക്‌പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. ഈമാസം അഞ്ചിന് മുത്തങ്ങയില്‍ വച്ച് രേഖകളില്ലാതെ കടത്തിയ രണ്ടര കോടി രൂപ എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.

മല്‍സ്യ കണ്ടെയ്നര്‍ വാഹനത്തില്‍ നിന്നും ഒരു കോടിയുടെ കുഴല്‍പ്പണം പിടികൂടി