മലാലയുടെ ജീവിത കഥ പറയുന്ന ‘ഗുല്‍ മകായ്’; സിനിമ അടുത്ത മാസം 31ന് തിയേറ്ററുകളില്‍ എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മലാലയുടെ ജീവിത കഥ പറയുന്ന ‘ഗുല്‍ മകായ്’;  സിനിമ അടുത്ത മാസം 31ന് തിയേറ്ററുകളില്‍ എത്തുന്നു

നോബല്‍ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായുടെ ജീവിത കഥ പറയുന്ന ഗുല്‍ മകായ് എന്ന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം 31ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. റീം ഷെയ്ഖ് ആണ് മലാലയായി വേഷമിടുന്നത്. താലിബാന്‍ തീവ്രവാദത്തിന് എതിരെ മലാല നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.

അംജദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, പങ്കജ് ത്രിപാതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുണ്ട്. താലിബാനെതിരെ മലാല നടത്തിയ പോരാട്ടമാണ് ചിത്രം പറയുന്നത് എന്ന് ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നോബല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മലാല.

0Shares