മലയാള സിനിമയിലെ യുവ സംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

  • Post category:news
  • Reading time:1 min read
You are currently viewing മലയാള സിനിമയിലെ യുവ സംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

മലയാള സിനിമയിലെ യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ വച്ച് നിഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

നിഷാദ് ഹസനും ഭാര്യയയും കാറില്‍ സഞ്ചരിക്കവെ അജ്ഞാത സംഘം കാര്‍ വളഞ്ഞ് നിഷാദിനെ മറ്റൊരു കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. പിടിവലിക്കിടെ പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ചിത്രമാണിത്.

0Shares